Mobirise Website Builder v4.8.10

CINEMA

അഭിഷേക് നാമയുടെ പാന്‍ ഇന്ത്യന്‍ ചിത്രം 'നാഗബന്ധം'

പിആര്‍ഒ: ശബരി.
10.Apr.2024
അഭിഷേക് നാമയുടെ സംവിധാനത്തില്‍ 'നാഗബന്ധം' ഒരുങ്ങുന്നു; ടൈറ്റില്‍ ഗ്ലിമ്പ്സ് ശ്രദ്ധയേറുന്നു

അഭിഷേക് പിക്ചേഴ്സിന്റെ ബാനറില്‍ തണ്ടര്‍ സ്റ്റുഡിയോസുമായി സഹകരിച്ച് അഭിഷേക് നാമയുടെ ഒരുങ്ങുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'നാഗബന്ധം' ഒരുങ്ങുന്നു. നിര്‍മാതാവും ഡിസ്ട്രിബ്യുട്ടറുമായ അഭിഷേക് നാമ ഗൂഢാചാരി, ഡേവിള്‍ : ദി സീക്രട്ട് ഏജന്റ് തുടങ്ങിയ ചിത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ഞെട്ടിച്ച അഭിഷേക് പുതിയ സിനിമ എക്‌സ്പീരിയന്‍സ് നല്‍കാന്‍ ഒരുങ്ങുന്നു. അഭിഷേക് പിക്‌ചേഴ്‌സിന്റെ ബാനറില്‍ തണ്ടര്‍ സ്റ്റുഡിയോസുമായി സഹകരിച്ച് മധുസുധന്‍ റാവു ചിത്രം നിര്‍മിക്കുന്നു.

അഭിഷേക് നാമ ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നു. ദേവാന്‍ഷ് നാമ ചിത്രം അവതരിപ്പിക്കുമ്പോള്‍ ദേവ് ബാബു ഗാന്ധി ചിത്രത്തിന്റെ സഹ നിര്‍മാതാവാകുന്നു.
ഉഗദി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് അഭിഷേക് പിക്‌ചേഴ്സ് ചിത്രത്തിന്റെ ടൈറ്റില്‍ അതിഗംഭീരമായ ഗ്ലിമ്പ്സ് വീഡിയോയിലൂടെ പുറത്ത് വിട്ടു. 'നാഗബന്ധം : ദി സീക്രട്ട് ട്രെഷര്‍' എന്നാണ് ചിത്രത്തിന്റെ ടൈറ്റില്‍. ചിത്രത്തിന്റെ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ പുതിയൊരു വിസ്മയ ലോകത്തേക്ക് കൊണ്ട് പോകുന്നു. ഗംഭീര സൗണ്ട്ട്രാക്ക് കൊണ്ടും അതിഗംഭീര വിഷ്വല്‍സ് കൊണ്ടും വിഎഫ്എക്സ് വര്‍ക്ക് കൊണ്ടും പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയിരിക്കുകയാണ് ഗ്ലിമ്പ്സ് വീഡിയോ.
കെജിഎഫ് ഫെയിം അവിനാഷ് അഘോരി ക്യാരക്ടറായി എത്തുന്നു. ബിഗ് ബഡ്ജറ്റ് ചിത്രമായി ഒരുങ്ങുന്ന നാഗബന്ധം മാജിക്കും മിസ്റ്ററിയും ചേര്‍ന്നാണ് ഒരുങ്ങുന്നത്.

ക്യാമറ - സൗന്ദര്‍ രാജന്‍ എസ്, മ്യുസിക്ക് ഡയറക്ടര്‍ - അഭി, സംഭാഷണം - ശ്രീകാന്ത് വിസ്സ, എഡിറ്റര്‍ - സന്തോഷ് കാമി റെഡ്ഢി, പ്രൊഡക്ഷന്‍ ഡിസൈനര്‍ - ഗാന്ധി നടികുടികര്‍.

തെലുഗു, ഹിന്ദി, കന്നഡ, തമിഴ്, മലയാളം ഭാഷകളില്‍ ഒരുമിച്ച് ചിത്രം റിലീസിനെത്തും. 2025 ല്‍ ചിത്രം റിലീസിനായി ഒരുങ്ങുന്നു. ചിത്രത്തിന്റെ മെയിന്‍ താരങ്ങള്‍ ഇനിയും പ്രഖ്യാപിക്കാനിരിക്കുകയാണ്. പി ആര്‍ ഒ - ശബരി .

പി ആര്‍ ഒ - ശബരി .

Last Update: 10/04/2024
SHARE THIS PAGE!
MORE IN NEWS