തിരുവനന്തപുരം: ഇന്ത്യയിലെ മുൻനിര ഇലക്ട്രിക് ഇരുചക്ര വാഹന നിർമാതാക്കളായ ഒലയുടെ പുതിയ ഇലക്ട്രിക് ബൈക്ക് 'റോഡ്സ്റ്റർ എക്സ്' കേരള വിപണിയിൽ അവതരിപ്പിച്ചു. തലസ്ഥാന നഗരിയിലെ പാപ്പനംകോടുള്ള ഒല ഷോറൂമിൽ നടന്ന ചടങ്ങിൽ, സുനിൽകുമാർ, ശ്രീജിത്ത്, രാഹുൽ എന്നീ ഉപഭോക്താക്കൾക്ക് താക്കോൽ കൈമാറിയാണ് റോഡ്സ്റ്റർ എക്സ് അവതരിപ്പിച്ചത്.
ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ ഇതിനകം വിപണി കീഴടക്കിയ ഒല, ഇലക്ട്രിക് മോട്ടോർസൈക്കിൾ വിഭാഗത്തിലും വിപ്ലവം സൃഷ്ടിക്കാനാണ് റോഡ്സ്റ്റർ സീരീസിലൂടെ ലക്ഷ്യമിടുന്നത്. ലോഞ്ചിന്റെ ഭാഗമായിൻ, ആദ്യ 5,000 ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ ആകർഷകമായ ഓഫറുകളും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. 'റൈഡ് ദ ഫ്യൂച്ചർ' കാമ്പെയ്‌നിന്റെ ഭാഗമായി എക്സ്റ്റെൻഡഡ് വാറന്റി, മൂവ് ഓഎസ് പ്ലസ് (MoveOS+), എസൻഷ്യൽ കെയർ എന്നിവ സൗജന്യമായി നേടാനുള്ള അവസരവുമുണ്ട്. ഒല റോഡ്സ്റ്റർ എക്സിന്റെ റീജണൽ സെയിൽസ് മാനേജർ മിഥുൻ ഗോപിനാഥ്, ഏരിയ സെയിൽസ് മാനേജർമാരായ ഷാദിൽ മാജിദി, ജിതിൻ എന്നിവർ ഷോറൂമിൽ നടന്ന ചടങ്ങിൽ പങ്കെടുത്തു.
പ്രത്യേകതകൾ;
മിഡ്-ഡ്രൈവ് മോട്ടോറുമായി എത്തുന്ന റോഡ്സ്റ്റർ എക്സ് സീരീസ്, മികച്ച പ്രകടനവും സുരക്ഷയും ഒരുപോലെ ഉറപ്പാക്കുന്നു. റോഡ്സ്റ്റർ സീരീസിന്റെ പവർട്രെയിനിൽ ഉൾപ്പെടുത്തിയിട്ടുള്ള ചെയിൻ ഡ്രൈവും സംയോജിത എംസിയുവും (MCU) കാര്യക്ഷമമായ ടോർക്ക് കൈമാറ്റത്തിലൂടെ മികച്ച ആക്സിലറേഷനും മെച്ചപ്പെട്ട റേഞ്ചും സാധ്യമാക്കുന്നു. പാക്കേജിംഗ് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ഭാരം കുറയ്ക്കുകയും താപ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഫ്ലാറ്റ് കേബിളുകളാണ് റോഡ്സ്റ്റർ എക്സ് സീരീസ് മോട്ടോർസൈക്കിളുകളിലെ പ്രധാന പ്രത്യേകത.
റോഡ്സ്റ്റർ എക്സ് സീരീസിന്റെ വിലകൾ 2.5kWh വേരിയന്റിന് 99,999 രൂപ മുതലും, 3.5kWh-ന് 1,09,999 രൂപ മുതലും, 4.5 kWh-ന് 1,24,999 രൂപ മുതലും ആരംഭിക്കുന്നു. Roadster X+ 4.5kWh-ന് 1,29,999 രൂപയാണ് വില. കൂടാതെ, 501 കി.മീ/ചാർജ് എന്ന സമാനതകളില്ലാത്ത റേഞ്ച് വാഗ്ദാനം ചെയ്യുന്ന Roadster X+ 9.1kWh (4680 ഭാരത് സെല്ലിനൊപ്പം) 1,99,999 രൂപയ്ക്ക് ലഭ്യമാണ്.