BUSINESS

കെ.സി.സി.പിയുടെ സാനിറ്റൈസര്‍ വിപണിയില്‍

INDIA NEWS VISION
indianewsvision.com@gmail.com
08.Aug.2021
കേരള ക്ലേയ്‌സ് ആന്റ് സിറാമിക്‌സ് പ്രൊഡക്ട്്‌സ് ലിമിറ്റഡ് (കെ.സി.സി.പി ) നിര്‍മ്മിച്ച സാനിറ്റൈസര്‍ വിപണിയില്‍
കേരള സര്‍ക്കാരിന്റെ വ്യവസായ വകുപ്പിനു കീഴില്‍ കണ്ണൂര്‍ (പാപ്പിനിശ്ശേരി) ആസ്ഥാനമായ കെസിസിപി ലിമിറ്റഡ് ഉല്‍പാദിപ്പിച്ച സാനിറ്റൈസര്‍ വ്യവസായവകുപ്പ് മന്ത്രി പി.രാജീവ് വിപണിയിലിറക്കി. നിയമസഭാ മന്ദിരത്തിലെ ചേമ്പറില്‍ നടന്ന ചടങ്ങില്‍  എം.എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എം.വിജിന്‍, കെ.വി. സുമേഷ് എന്നിവര്‍ മുഖ്യാഥിതികളായി. 
  
കോവിഡ് മഹാമാരി തുടരുന്ന പശ്ചാത്തലത്തിലാണ് സാനിറ്റൈസര്‍ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങിയത്. മലബാര്‍ മേഖലയിലെ സര്‍ക്കാര്‍ സ്ഥാപനം എന്ന നിലയില്‍ WHO നിഷ്‌ക്കര്‍ഷിക്കുന്ന ഗുണനിലവാരമുള്ള ഉല്‍പ്പന്നം മിതമായ നിരക്കില്‍ ജനങ്ങളില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സംരഭം ആരംഭിക്കുന്നത്. ഡിയോണ്‍ പ്ലസ്, ഡിയോണ്‍ ക്ലിയര്‍ എന്നീ രണ്ടു ബ്രാന്റുകളിലാണ് സാനിറ്റൈസര്‍ വിപണിയിലെത്തിക്കുന്നത്.  

ആദ്യ ഘട്ടത്തില്‍ ഒരു ദിവസം 5000 ലിറ്റര്‍ സാനിറ്റൈസര്‍ ഉല്‍പ്പാദിപ്പിക്കാന്‍  കപ്പാസിറ്റിയുള്ള പ്ലാന്റാണ് നിര്‍മ്മിച്ചിട്ടുള്ളത്. കമ്പനിയുടെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ആസൂത്രണം ചെയ്ത പ്രസ്തുത പദ്ധതി കണ്ണൂര്‍ ജില്ലയിലെ കണ്ണപുരം യൂണിറ്റിലാണ് ആരംഭിക്കുന്നത്.  സര്‍ക്കാര്‍, സഹകരണ ആശുപത്രികള്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും വില്പന നടത്താന്‍ ഉദ്ദേശിക്കുന്നത്. പൊതു വിപണിയിലും ലഭ്യമാക്കും.

Last Update: 08/08/2021
SHARE THIS PAGE!
MORE IN NEWS