INDIAKERALA NEWS

2023ലെ ഓണാഘോഷം ലോകശ്രദ്ധയിലെത്തിക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

സ്വന്തം ലേഖകന്‍
13.Sep.2022
മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. നടന്‍ ആസിഫ് അലി മുഖ്യാതിഥിയായി.
തിരുവനന്തപുരം :

2023ലെ ഓണം വാരാഘോഷം ലോകശ്രദ്ധ പിടിച്ചുപറ്റുന്ന രീതിയിലേക്ക് മാറ്റുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. വിദേശികളടക്കം എത്തുന്ന തരത്തില്‍ ഓണാഘോഷത്തെ ആഗോളതലത്തില്‍ പ്രചാരണം നല്‍കും. സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

മനുഷ്യനെ മനുഷ്യനായി കാണണമെന്ന ആശയം ഉയര്‍ത്തുന്ന ഓണത്തെ എല്ലാവരുടെയും ആഘോഷമാക്കുമെന്നും ഇതിന് ടൂറിസംവകുപ്പും സംസ്ഥാന സര്‍ക്കാരും നേതൃത്വം നല്‍കുമെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായി. നടന്‍ ആസിഫ് അലി മുഖ്യാതിഥിയായി. എംഎല്‍എമാരായ ഐ ബി സതീഷ്, ഡി കെ മുരളി, ടൂറിസംവകുപ്പ് ഡയറക്ടര്‍ പി ബി നൂഹ്, കൗണ്‍സിലര്‍ ഡോ. കെ എസ് റീന തുടങ്ങിയവരും പങ്കെടുത്തു.
 
മാധ്യമ പുരസ്‌കാരങ്ങളും മറ്റ് വിവിധ പുരസ്‌കാരങ്ങളും സമ്മാനിച്ചു. അച്ചടി വിഭാഗത്തില്‍ റിപ്പോര്‍ട്ടര്‍: ബി വി അരുണ്‍കുമാര്‍ (കലാകൗമുദി), ഫോട്ടോഗ്രാഫര്‍: കെ ബി ജയചന്ദ്രന്‍ (മെട്രോവാര്‍ത്ത), സമഗ്ര കവറേജ്: ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്, മെട്രോവാര്‍ത്ത, ദൃശ്യമാധ്യമത്തില്‍ റിപ്പോര്‍ട്ടര്‍: ഷിജോ കുര്യന്‍ (മീഡിയ വണ്‍), കാമറമാന്‍: സിറില്‍ ഡി ലെസ്ലി (24 ന്യൂസ്), ഓണ്‍ലൈന്‍: ആറ്റിങ്ങല്‍ വാര്‍ത്ത.കോം, എഫ്എം: റെഡ് എഫ്എം.
 
സര്‍ക്കാര്‍ സ്ഥാപന വിഭാഗത്തില്‍ മികച്ച ദീപാലങ്കാരത്തിന് നിയമസഭ ഒന്നാം സ്ഥാനവും പബ്ലിക് ഓഫീസ് ബില്‍ഡിങ് രണ്ടാം സ്ഥാനവും നേടി. പൊതുമേഖലാ വിഭാഗത്തില്‍ കെല്‍ട്രോണ്‍, ജലഭവന്‍, സ്വയംഭരണ വിഭാഗത്തില്‍ തിരുവനന്തപുരം കോര്‍പറേഷന്‍, സ്വകാര്യസ്ഥാപന വിഭാഗത്തില്‍ കല്യാണ്‍ സില്‍ക്‌സ്, സംഗീത് വെഡ്ഡിങ്‌സ് എന്നിവയും പുരസ്‌കാരങ്ങള്‍ നേടി. 

Last Update: 13/09/2022
SHARE THIS PAGE!
MORE IN NEWS