SPECIAL

ചരിത്രമുറങ്ങുന്ന രാമേശ്വരം ശിവക്ഷേത്രം

ഇന്ത്യ ന്യൂസ് വിഷൻ
indianewsvision.com@gmail.com
11.Aug.2021
ഇന്ത്യയിലെ ഏററവും പ്രശസ്തമായ ശിവക്ഷേത്രമാണ് രാമേശ്വരം. തമിഴ് നാട്ടിലെ രാമപുരം ജില്ലയിലാണ് ഈ തീര്‍ത്ഥാടന കേന്ദ്രം. രമേശ്വരം ശംഖിന്റെ ആകൃതിയിലുള്ള ഒരു ദ്വീപാണ്.  ഇന്ത്യയിലെ 12 ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളിലൊന്നാണ് രാമേശ്വരം. പൃതൃകര്‍മ്മങ്ങള്‍ക്ക് ഏറെ പ്രാധാന്യം രാമേശ്വരം ക്ഷേത്രത്തിനുണ്ട്.  ക്ഷേത്രത്തിലുള്ള 22 തീര്‍ത്ഥങ്ങളില്‍ സ്‌നാനം നടത്തുന്നത് പുണ്യ പ്രദമാണെന്നാണ് വിശ്വാസം .

പാമ്പന്‍ പാലവും ധനുഷ്‌കോടിയും രാമേശ്വരത്തെ പ്രധാന കാഴ്ചകളാണ് . കടലിനു കുറുകെ നിര്‍മ്മിച്ച 2.3 കിലോമീറ്റര്‍ നീളമുള്ള പാമ്പന്‍ പാലം രാജ്യത്തെ രണ്ടാമത്തെ നീളമേറിയ പാലമാണ്.
Last Update: 11/08/2021
SHARE THIS PAGE!
MORE IN NEWS