INDIA

വിധിയെഴുതാന്‍ ജമ്മു കശ്മീര്‍; ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി


18.Sep.2024
ശ്രീനഗര്‍ :  ജമ്മു കശ്മീര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഒരു പതിറ്റാണ്ടിന് ശേഷമാണ് ജമ്മു കശ്മീര്‍ വീണ്ടും നിയമസഭ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത്. ആദ്യഘട്ടത്തില്‍ 24 മണ്ഡലത്തിലേക്കുള്ള പോളിങാണ് തുടങ്ങിയിരിക്കുന്നത് രാവിലെ ഏഴിന് തുടങ്ങിയത്.

ഒമ്പത് വനിത സ്ഥാനാര്‍ഥികളടക്കം 219 പേരാണ് ജനവിധി തേടുന്നത്. 90പേര്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളാണ്. 23.27 ലക്ഷമാണ് വോട്ടര്‍മാര്‍. പിര്‍പാഞ്ചല്‍ പര്‍വത നിരക്ക് ഇരുവശത്തുമുള്ള ഏഴുജില്ലകളിലാണ് 24 മണ്ഡലവും. ജമ്മു കശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കി കേന്ദ്രഭരണ പ്രദേശമാക്കിയതിന് ശേഷമുള്ള ആദ്യ നിയമസഭ തെരഞ്ഞെടുപ്പാണിത്. സൈന്യത്തിന് പുറമേ കേന്ദ്ര--സംസ്ഥാന പൊലീസ് സേനകളും ത്രിതല സുരക്ഷയൊരുക്കുന്നു.

Last Update: 18/09/2024
SHARE THIS PAGE!
MORE IN NEWS