INDIA

സിപിഐഎം പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍


07.Mar.2025
സിപിഐഎം സംസ്ഥാന സമ്മേളനം പോളിറ്റ് ബ്യുറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു. സിപിഐഎം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രന്‍, സംസ്ഥാന കമ്മിറ്റി അംഗം പി സതി ദേവി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ ആര്‍ സിന്ധു, വിജു കൃഷ്ണന്‍, കെ എന്‍ ബാലഗോപാല്‍, പോളിറ്റ് ബ്യുറോ അംഗങ്ങളായ എ വിജയരാഘവന്‍, എം വി ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റീ അംഗം എ കെ ബാലന്‍, പോളിറ്റ് ബ്യുറോ അംഗങ്ങളായ പിണറായി വിജയന്‍, ബ്രിന്ദ കാരാട്ട്, എം എ ബേബി, ബി രാഘവലു, അശോക് ധാവ്‌ളെ,സുഭാഷിണി അലി, മുതിര്‍ന്ന നേതാവ് എസ് രാമചന്ദ്രന്‍ പിള്ള എന്നിവര്‍ മുന്‍ നിരയില്‍
കൊല്ലം: രാജ്യത്ത് പാര്‍ട്ടി നയം രൂപീകരിക്കുന്നതും നടപ്പാക്കുന്നതും കേരളത്തില്‍ നിന്നെന്ന് സിപിഐഎം  പോളിറ്റ് ബ്യൂറോ കോഓര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട്. 

സിപിഐഎം  സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പ്രകാശ് കാരാട്ട് കേരളത്തിലെ പാര്‍ട്ടിയുടെ പ്രാധാന്യം ചൂണ്ടിക്കാട്ടിയത്. രാജ്യത്തെ നവഉദാരവത്കരണ വര്‍ഗീയ നയങ്ങള്‍ക്കെതിരായ ബദല്‍ സമീപനം പ്രയോഗത്തില്‍ വരുത്താനാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും കാരാട്ട് പറഞ്ഞു. ഇക്കാര്യത്തില്‍ പിണറായി വിജയനും ഇടത്  സര്‍ക്കാറും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Last Update: 07/03/2025
SHARE THIS PAGE!
MORE IN NEWS