INDIAKERALA NEWS

ട്രാക്കില്‍ കുതിച്ച് വന്ദേ ഭാരത് ; പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു

സ്വന്തം ലേഖകന്‍
25.Apr.2023
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെ ആദ്യ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഫ്‌ലാഗ് ഓഫ് ചടങ്ങ് നടന്നത്. C2 കോച്ചിലെ 42 വിദ്യാര്‍ഥികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചു. ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് ആദ്യ യാത്രയില്‍ ഉണ്ടായിരുന്നത്.

കേരളത്തിന്റെ പൊതുഗതാഗത സംവിധാനത്തില്‍ പുതുചരിത്രം രചിച്ച് അര്‍ധ അതിവേഗ ട്രെയിന്‍ സര്‍വീസ് വന്ദേഭാരത് കുതിപ്പുതുടങ്ങി. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെ ഒന്നാംനമ്പര്‍ പ്ലാറ്റ്‌ഫോമില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വന്ദേഭാരതിന് പച്ചക്കൊടിവീശി. വന്ദേ ഭാരത് എക്‌സ്പ്രസിന് മുന്നിലെത്തിയ പ്രധാനമന്ത്രി ട്രെയിനിനുള്ളില്‍ കയറി വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. C2 കോച്ചിലെ 42 വിദ്യാര്‍ഥികളുമായാണ് പ്രധാനമന്ത്രി സംവദിച്ചത്.

വിദ്യാര്‍ഥികളുമായുള്ള ആശയവിനിമയം പൂര്‍ത്തിയാക്കിയ ശേഷം പ്രധാനമന്ത്രി വന്ദേ ഭാരതിന്റെ ഫ്‌ലാഗ് ഓഫ് നിര്‍വഹിച്ചു. മോദി പച്ചക്കൊടി വീശിയതോടെ വന്ദേഭാരതിന്റെ കന്നിയാത്രക്ക് തുടക്കമായി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും മാധ്യമപ്രവര്‍ത്തകരും റെയില്‍വേ ജീവനക്കാരും കന്നിയാത്രയില്‍ പങ്കാളികളായി.

Last Update: 25/04/2023
SHARE THIS PAGE!
MORE IN NEWS