INDIA

പ്രധാനമന്ത്രി നരേന്ദ്ര മോദി യുഎസിലേക്ക്


17.Sep.2024
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ആതിഥ്യം വഹിക്കുന്ന ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബര്‍ 21 മുതല്‍ 23 വരെ യുഎസ് സന്ദര്‍ശിക്കും. ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കുകയാണ് പ്രധാന അജന്‍ഡ. യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ് ഉച്ചകോടിയുടെ ആതിഥേയന്‍.


ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ് എന്നിവരും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഓരോ നേതാക്കളുമായുള്ള വ്യക്തിബന്ധം പ്രതിഫലിപ്പിക്കുന്നതിന് ബൈഡന്‍ തന്റെ ജന്മസ്ഥലമായ വില്‍മിങ്ടണിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്.


ഉച്ചകോടിക്കു ശേഷം മോദി ന്യൂയോര്‍ക്കില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. 24,000 ഇന്ത്യന്‍ വംശജര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മോദിയും യുഎസും ഒന്നിച്ച് മുന്നോട്ട് എന്ന ആശയത്തെ അധികരിച്ചാണ് ഈ കൂടിക്കാഴ്ച.



Last Update: 17/09/2024
SHARE THIS PAGE!
MORE IN NEWS