INDIA

കന്യാകുമാരിയിലെ മായിയമ്മ ( വീഡിയോ )


01.Jan.1970

' കടല്‍ മുങ്ങി കാലം കറുത്തു വെളുക്കുമ്പോള്‍
കരയിലിരിക്കുന്നു മായിയമ്മ
കടലുകള്‍ കാഞ്ഞുചുവന്നു കറുക്കുമ്പോള്‍
കരയേറെ കവിയുന്നു മായിയമ്മ'

മധുസൂധനന്‍ നായര്‍  എഴുതിയ വരികള്‍ ആണ് ..

1986 വരെ കന്യാകുമാരിയില്‍ എത്തുന്നവര്‍ക്ക് തെരുവ് നായ്കളുമായി കഴിയുന്ന ഒരു വൃദ്ധയായ അമ്മയെ കാണാന്‍ കഴിയുമായിരുന്നു 
ഈ അമ്മയെ തേടി ആണ് ഇന്ത്യന്‍ രാഷ്ട്രപതി ആയിരുന്ന ഗ്യാനി സെയില്‍ സിങ് എത്തിയത്..

എത്ര കാലമായി മായിയമ്മ കന്യാകുമാരിയില്‍ ഉണ്ടായിരുന്നു എന്ന് ആര്‍ക്കും വ്യക്തം അല്ല .. മാറ്റം ഇല്ലാത്ത രൂപമായി മായിയമ്മയെ അവിടെ കണ്ട തലമുറകള്‍ നൂറില്‍ ഏറെ പ്രായം ഉണ്ടാകും എന്ന് പറയുന്നു..

മിന്നല്‍ വേഗത്തില്‍ ആര്‍ത്തിരമ്പുന്ന കടലിലേക്ക് ഓടി ഇറങ്ങുന്ന അമ്മയെ നിമിഷങ്ങള്‍ കൊണ്ട് ദൂരെ ചെങ്കുത്തായ പാറകളില്‍ കാണാം .. ഒപ്പം ഇപ്പോഴും നടക്കുന്ന കുറച്ചു ശ്വാന ഗണങ്ങളും...

ഹുങ്കാര നാദവുമായി കടല്‍ കലി പൂണ്ട ദിനങ്ങളില്‍ ആഴക്കടലില്‍ ഇന്നും അമ്മയെ കണ്ടു എന്ന്  മീന്‍ പിടുത്തകാര്‍ സാക്ഷ്യം പറയുന്നു ..

ചിലപ്പോള്‍ കടല്‍ കരയില്‍.... മറ്റു ചിലപ്പോള്‍  ഒഴിഞ്ഞ മണ്ഡപത്തില്‍...  തെരുവില്‍ ഒക്കെയായി 'അമ്മ കഴിഞ്ഞു .. അമ്മയുടെ അടുത്ത് നിന്ന് രോഗങ്ങള്‍ വിട്ടു അകന്നവര്‍ , ജീവിത പ്രാരാബ്ധം ഒഴിഞ്ഞവര്‍ ഒക്കെ അമ്മയെ തേടി വന്നു ...

പുലര്‍കാലങ്ങളില്‍ ഏതേലും കടയില്‍ കേറി ഭക്ഷണം എടുത്തു നായ്ക്കള്‍ക്കു കൊടുക്കുക അമ്മയുടെ പതിവ് ആയിരുന്നു .. 'അമ്മ തന്റെ   കടയില്‍ കേറണം എന്ന പ്രാര്‍ഥനയോടെ മാത്രമേ ഓരോ കടയുടെയും വാതിലുകള്‍ തുറക്കപ്പെട്ടിരുന്നുള്ളു ..

ജഗദ്ഗുരു  ശ്രീ  ചന്ദ്രശേഖരേന്ദ്ര  സരസ്വതി സ്വാമികള്‍ സത്യസായി ബാബ, മാതാ അമൃതാന്ദന്ദമയി ദേവി, ജഗ്ഗി വാസുദേവ് തുടങ്ങിയവര്‍ എല്ലാം കന്യാകുമാരിയുടെ തീരങ്ങളില്‍ മായിയമ്മയെ കാണാന്‍ വന്നവര്‍ ആണ് ..

1986 വരെ 'അമ്മ കന്യാകുമാരിയില്‍ കഴിഞ്ഞു .. അതിനു ശേഷം ആരോടും പറയാതെ മകനെ പോലെ ഒപ്പം കൂടിയ രാജേന്ദ്രനെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും കൂട്ടി സേലത്തേക്കു പോയി .. പുറം ലോകത്തില്‍ നിന്നും അകന്നു കുറച്ചു കാലം അവിടെ കഴിഞ്ഞു ..

ഭാരതത്തില്‍ ഉണ്ടായിരുന്ന മറ്റൊരു അത്ഭുതം ആയിരുന്ന കോടി സ്വാമികള്‍ പ്രപഞ്ചത്തിന്റെ മാതാവ് എന്ന് വിശേഷിപ്പിച്ച മായിയമ്മ 1991 സേലത്തെ ചെറിയ പര്‍ണശാലയില്‍ ജീവസമാധി ആയി ..

ഇന്നും ഇളയ രാജ ഉള്‍പ്പടെ ഒരു പാട് ആളുകള്‍ അമ്മയുടെ സമാധിക്ക് അരികില്‍ എത്താറുണ്ട് ..

ഭാരത്തിന്റെ സംസ്‌കാരം .. ഈ നാടിന്റെ അറിവുകള്‍ ... ആഴി പോലെ ആണ് .. ജാതിയുടെയും ഉച്ചനീചത്വങ്ങളെയും കുറിച്ച് പറഞ്ഞു ഈ സംസ്‌കാരത്തെ പറ്റി അവഹേളിച്ചു രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ക്ക് ഒരു പക്ഷെ ഇത് ഒന്നും ഉള്‍കൊള്ളാന്‍ കഴിഞ്ഞു എന്ന് വരില്ല ..

മായിയമ്മ ഒന്നും ആയി വന്നില്ല ഒന്നുമായി പോയതും ഇല്ല .. ആരില്‍ നിന്നും ഒന്നും വാങ്ങിയില്ല ..ആരുടെ മുന്നിലും കൈ നീട്ടിയില്ല ...

'ഉണ്ണുന്നില്ല ഉറങ്ങുന്നില്ല
ഊരാകെ പകരുന്ന മായിയമ്മ
ഉരിയാടുന്നില്ല ഉറവുകാട്ടുന്നില്ല
ഉണ്മയറിയുന്ന മായിയമ്മ'
ഉണ്മയറിയുന്ന മായിയമ്മ

(കടപ്പാട് ) - അരുണ്‍ രാജേന്ദ്രന്‍

Last Update: 27/07/2023
SHARE THIS PAGE!
MORE IN NEWS