KERALA

പി.ആര്‍ ശ്രജേഷിന് 2 കോടി രൂപയുടെ സമ്മാനവും സ്ഥാനക്കയറ്റവും നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

INDIA NEWS VISION
indianewsvision@gmail.com
15.Aug.2021
ടോക്കിയോ ഒളിമ്പിക്‌സില്‍ ഹോക്കി മത്സരത്തില്‍ വെങ്കല മെഡല്‍ നേടി നാടിന്റെ യശസ്സുയര്‍ത്തിയ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ 2 കോടി രൂപ സ്‌നേഹ സമ്മാനമായി നല്‍കും. അതിനു പുറമേ, വിദ്യാഭ്യാസ വകുപ്പില്‍ ജോയിന്റ് ഡയറക്ടര്‍ ആയി സ്ഥാനക്കയറ്റം നല്‍കുകയും ചെയ്യും. 

അതോടൊപ്പം ഒളിമ്പിക്‌സില്‍ പങ്കെടുത്ത മറ്റു മലയാളി താരങ്ങള്‍ക്കും നേരത്തെ പ്രോത്സാഹനമായി തയ്യാറെടുപ്പിന് അനുവദിച്ച 5 ലക്ഷം രൂപയ്ക്ക് പുറമേ 5 ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.

Last Update: 14/08/2021
SHARE THIS PAGE!
MORE IN NEWS