KERALA

മീഡിയ ഫുട്ബാള്‍ ലീഗിന് മന്ത്രി ചിഞ്ചു റാണിയുടെ കിക്കോഫ്


04.Apr.2025
തൊപ്പി ഊരി വച്ച് ഐപിഎസുകാരും കളത്തിലിറങ്ങി

തിരുവനന്തപുരം പ്രസ് ക്ലബ് മീഡിയ ഫുട്ബാള്‍ ലീഗ് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. മുന്‍ എം.പി പന്ന്യന്‍ രവീന്ദ്രന്‍, ഗതാഗത കമ്മിഷണര്‍ സി.എച്ച്. നാഗരാജു,  മുന്‍ ഇന്ത്യന്‍ ഹാന്‍ഡ്ബാള്‍ താരം ആനി മാത്യൂ, കേരളത്തിന്റെ മുന്‍ ഗോള്‍ കീപ്പര്‍ മൊയ്ദീന്‍ ഹുസൈന്‍, പ്രസ് ക്ലബ് പ്രസിഡന്റ് പി.ആര്‍.പ്രവീണ്‍, സെക്രട്ടറി എം.രാധാകൃഷ്ണന്‍ , ട്രഷറര്‍ വി.വിനീഷ്, സ്‌പോര്‍ട്‌സ് കമ്മിറ്റി കണ്‍വീനര്‍ ജോയ് നായര്‍ എന്നിവര്‍ സംസാരിച്ചു.

കിക്കോഫിനെ തുടര്‍ന്ന് ഐപിഎസ് ഓഫീസര്‍മാരുടെ ടീമും പ്രസ് ക്ലബ് ടീമും തമ്മില്‍ നടന്ന പ്രദര്‍ശനമത്സരത്തില്‍ പ്രസ് ക്ലബ് ടീമിന് ജയം.(സ്‌കോര്‍ 4-2). പ്രസ് ക്ലബ് ടീമിനായി അനീഷ് (2) , അമല്‍, അനന്തു എന്നിവര്‍ ഗോളുകള്‍ നേടി. ടീം ഐപിഎസി നായി എസ്എപി കമാന്‍ഡന്റ് കെ എസ് ഷഹന്‍ഷാ, ഗവര്‍ണറുടെ എഡിസി മോഹിത് റാവത് എന്നിവരാണ് ഗോളടിച്ചത്.

ഐപിഎസ് ടീമിന് വേണ്ടി ഗതാഗത കമ്മീഷണര്‍ സിഎച്ച് നാഗരാജു,ഡിഐജി തോംസണ്‍ ജോസ്, വിജിലന്‍സ് എസ്പി കെ കാര്‍ത്തിക്, കോസ്റ്റല്‍ എഐജി പദം സിംഗ്, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി വിജയ് ഭരത് റെഡ്ഡി, എഎസ്പിമാരായ നകുല്‍ ദേശ്മുഖ്, കാര്‍ത്തിക് എന്നിവര്‍ കളത്തിലിറങ്ങി.

Last Update: 04/04/2025
SHARE THIS PAGE!
MORE IN NEWS