ഐ.എം വിജയനും ജോ പോളും നേര്‍ക്കുനേര്‍; പത്മശ്രീ ഐ.എം. വിജയന് തലസ്ഥാനത്തിന്റെ ആദരം
കേരളത്തിന്റെ കാല്പന്തുകളിയിലെ രാജകുമാരന്‍ ഐ.എം വിജയന്‍ ഉള്‍പ്പെടെയുള്ള മുന്‍കാല ഫുട്ബോള്‍ ഹീറോസ് വീണ്ടും മത്സരത്തിനിറങ്ങി.
തിരുവനന്തപുരം പ്രസ് ക്ലബ് സംഘടിപ്പിച്ച മീഡിയ ഫുട്ബാള്‍ ലീഗിനോട് അനുബന്ധിച്ചാണ് മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫി താരങ്ങളും ഉള്‍പ്പെടുന്ന ടീമുകള്‍ തമ്മില്‍ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തില്‍ പോരാട്ടത്തിനിറങ്ങിയത് . പത്മശ്രീ ജേതാവ് ഐ.എം വിജയന് തലസ്ഥാനത്തിന്റെ ആദരം അര്‍പ്പിച്ചു.
മുന്‍ സ്‌പോര്‍ട്‌സ് മന്ത്രിമാരായ എം. വിജയകുമാര്‍, പന്തളം സുധാകരന്‍, ബിജെപി സംസ്ഥാന സെക്രട്ടറി ജെ. ആര്‍.പത്മകുമാര്‍ , പ്രസ് ക്ലബ്ബ് ഭാരവാഹികളായ പി.ആര്‍ പ്രവീണ്‍ ( പ്രസിഡന്റ് ) , എം രാധാകൃഷ്ണന്‍ ( സെക്രട്ടറി ) എന്നിവര്‍ പങ്കെടുത്തു.
പ്രദര്‍ശന മത്സരത്തില്‍ മിന്നും താരങ്ങള്‍ ഏറ്റുമുട്ടി. ഐ എം വിജയന്‍ ഇലവനില്‍ യു.ഷറഫലി, സി വി പാപ്പച്ചന്‍, കെ ടി ചാക്കോ, ആസിഫ് സഹീര്‍, കുരികേഷ് മാത്യു, ഗണേഷ്, പി.പി.തോബിയാസ്, അലക്‌സ് എബ്രഹാം, സുരേഷ് കുമാര്‍, സുരേഷ്, മൊയ്ദീന്‍ ഹുസൈന്‍, അജയന്‍, സുരേഷ് ബാബു, ജയകുമാര്‍ എന്നിവരും ,ജോപോള്‍ അഞ്ചേരി നയിക്കുന്ന ടീമില്‍ മാത്യു വര്‍ഗീസ്, ജിജു ജേക്കബ്, ശിവകുമാര്‍, വി പി ഷാജി,കണ്ണപ്പന്‍, ശ്രീഹര്‍ഷന്‍.ബി.എസ്, ഇഗ്‌നേഷ്യസ്, എബിന്‍ റോസ്, എസ്.സുനില്‍, ഉസ്മാന്‍, നെല്‍സണ്‍, ബോണിഫേസ്, ജോബി ജോസഫ്, ജയകുമാര്‍ വി, വാള്‍ട്ടര്‍ ആന്റണി എന്നിവരും കളിക്കളത്തിലിറങ്ങി .
ഐ എം വിജയന്‍ ഇലവനും ജോപോള്‍ അഞ്ചേരി ഇലവനും തമ്മിലുള്ള മത്സരം കാല്പന്തുകളിയുടെ പോരാട്ടവീര്യം ഫുട്ബോള്‍ പ്രേമികള്‍ക്ക് സമ്മാനിച്ചു.