KERALA

കാട്ടാക്കടയില്‍ കെ.എസ്.ആര്‍.ടി.സിയിലെ നാല് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സ്വന്തം ലേഖകന്‍
21.Sep.2022
തിരുവനന്തപുരം :

കാട്ടാക്കട കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ എടുക്കുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന്  മകളുടെ മുന്‍പില്‍ വെച്ച്  പിതാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഉത്തരവാദികളായ 4 കെഎസ്ആര്‍ടിസി ജീവനക്കാരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കെഎസ്ആര്‍ടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷന്‍ മാസ്റ്റര്‍ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാര്‍ഡ് എസ്. ആര്‍. സുരേഷ് കുമാര്‍, കണ്ടക്ടര്‍ എന്‍. അനില്‍കുമാര്‍, അസിസ്റ്റന്റ് സി.പി. മിലന്‍ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്തത്. മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ ആക്രമിച്ച ജീവനക്കാര്‍ക്കെതിരെ 45 ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി കര്‍ശന നടപടി സ്വീകരിക്കുവാന്‍ കെഎസ്ആര്‍ടിസി സിഎംഡി ക്ക് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍ദ്ദേശം നല്‍കി .

Last Update: 21/09/2022
SHARE THIS PAGE!
MORE IN NEWS