KERALA

സേവാശക്തി ഫൗണ്ടേഷന്‍ വാര്‍ഷികാഘോഷം


30.Dec.2024


തിരുവനന്തപുരം : സേവാശക്തി ഫൗണ്ടേഷന്റെ ഒന്നാം വാര്‍ഷികം  വിവിധ പരിപാടികളോടെ ആഘോഷിച്ചു.ചികിത്സാ ധനസഹായ വിതരണം, വിദ്യാര്‍ത്ഥി സംഗമം,ക്വിസ് മത്സരം, ഉപന്യാസ രചന മത്സരം, കുടുംബസംഗമം,ആദരണസഭ,പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഉദ്ഘാടനം, മെമ്പര്‍ഷിപ് വിതരണം, വനിതാ വിംഗ്  രൂപീകരണം എന്നിവ ഇതിനോടനുബന്ധിച്ചു നടന്നു .ചാരിറ്റിയെയും ആനുകാലിക വിഷയങ്ങളെയും ആസ്പദമാക്കി സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ച് എം. നന്ദകുമാര്‍ നടത്തിയ ക്വിസ് മത്സരം ഏറെ ശ്രദ്ധേയമായി. 120 പേര്‍ മത്സരത്തില്‍ പങ്കെടുത്തു.വിജയികള്‍ക്ക്  ക്യാഷ് പ്രൈസ്, മെമെന്റോ, സര്‍ട്ടിഫിക്കറ്റ് എനിവ നല്‍കി.

വാര്‍ഷിക ചടങ്ങില്‍ തിരുവിതാംകൂര്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ഭായി മുഖ്യാതിഥിയായിരുന്നു.ഫൗണ്ടേഷന്‍ ചെയര്‍മാന്‍ സി. എസ് മോഹനന്‍ അധ്യക്ഷനായിരുന്നു . ദേവി ജ്ഞാനാഭനിഷ്ഠാ നന്ദ ഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. പുനലൂര്‍ സോമരാജന്‍, എം. എസ് ഫൈസല്‍ഖാന്‍,ഡോ. രഞ്ജിത്ത് വിജയഹരി, ഫൗണ്ടേഷന്‍ സെക്രട്ടറി എം. സന്തോഷ്, വൈസ് പ്രസിഡന്റ് എസ്. സുനില്‍കുമാര്‍,ട്രഷറര്‍ സി. അനൂപ്, അനിത മോഹന്‍, വിഷ്ണു  മോഹന്‍,വിനീത് മോഹന്‍,ഹരിദാസന്‍ പിള്ള,ലിജു വി. നായര്‍,മനോഹരന്‍ നായര്‍, സോമശേഖരന്‍, രാധാകൃഷ്ണന്‍, അപ്പുക്കുട്ടന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

റഹിം പനവൂര്‍ 
ഫോണ്‍ : 9946584007

Last Update: 30/12/2024
SHARE THIS PAGE!
MORE IN NEWS