ന്യൂഡല്‍ഹി: 27 വിനോദസഞ്ചാരികളുടെ ജീവനെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സൗദി സന്ദര്‍ശനം അവസാനിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെത്തി. വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേര്‍ന്നു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തി. പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പ്രത്യേക മന്ത്രിസഭാ യോഗം ചേരും.