KERALA

കരിയ്ക്കകം പൊങ്കാല ; കലാപരിപാടികളുടെ ഉദ്ഘാടനം ജയസൂര്യ


29.Mar.2025
കരിക്കകം ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഏപ്രില്‍ 3ന് ആരംഭിക്കും; കലാപരിപാടികളുടെ ഉദ്ഘാടനം നടന്‍ ജയസൂര്യ നിര്‍വ്വഹിക്കും'

തിരുവനപുരം : കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം ഏപ്രില്‍ മൂന്നു മുതല്‍ ഒമ്പത് വരെ നടക്കും . വിശിഷ്ടമായ പൂജകള്‍,അന്നദാ ന സദ്യ ,പുറത്തെഴുന്നള്ള ത്ത്, പൊങ്കാല, ഗുരുസി എന്നിവയും വിവിധ കലാ പരിപാടികളും ഉത്സവവത്തോടനുബന്ധിച്ച് നടക്കും . 

ഒന്നാം ഉത്സവ ദിവസം വൈകിട്ട് അഞ്ചിന് ദേവിയെ ആദ്യമായി പ്രതഷ്ഠ  നടത്തിയ ഗുരു മന്ദിരത്തില്‍ ഗുരുവിനും മന്ത്ര മൂര്‍ത്തിക്കും മുമ്പില്‍ ഗുരു 
പൂജയോടു കൂടി ഉത്സവ ചടങ്ങു കള്‍ ആരം ഭി ക്കും .അന്നേ ദി വസംവൈ കി ട്ട് 6ന് സാം സ്‌ക്കാ രി ക സമ്മേളനവും കരിക്കകത്തമ്മ പുരസ്‌കാര സമര്‍പ്പണവും നടക്കും .

സാംസ്‌കാരിക സമ്മേളനം മന്ത്രി കെ .ബി . ഗണേഷ് കുമാര്‍ ഉദ്ഘാ ടനം ചെ യ്യും . തുടര്‍ന്ന് കലാസാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതി പ്പി  വ്യക്തികള്‍ക്കായി കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്ര ട്രസ്റ്റ് ഏര്‍പ്പെടുത്തിയിട്ടുള്ള കരിക്കകത്തമ്മ പുരസ്‌കാരം വ്യവസായി ചെങ്കല്‍ എസ്. രാജശേഖരന്‍ നാ യര്‍ക്ക് മന്ത്രി സമ്മാ നിക്കും .

ട്രസ്റ്റ് ചെയര്‍മാന്‍ എം .രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷനാകും . കടകം പള്ളി സുരേന്ദ്രന്‍ എംഎല്‍എ മുഖ്യാതിഥിയാവും . കലാപരി പാ ടി കളു ടെ ഉദ്ഘാ ടനം നടന്‍ ജയസൂര്യ നിര്‍വഹിക്കും .

Last Update: 29/03/2025
SHARE THIS PAGE!
MORE IN NEWS